റേഡിയോ മാങ്കോയിലെ പാട്ടുകള്‍ക്കൊപ്പം
റോട്ടിലങ്ങിങ്ങായ് കിടക്കുന്ന കുഴികളുടെ താളത്തിനൊപ്പവും
നൃത്തമാടിക്കൊണ്ടിരിക്കയാണവര്,
എന്റെ മുലകള്‍.
ഓട്ടോറിക്ഷാക്കാരന്റെ പിന്കാണിക്കണ്ണാടി
അവര്‍ക്കു നേരെ തിരിച്ചു വച്ചത്,
തുറന്നവ കാണാതെ കാണാതെ
മരവിച്ച ഒരു കണ്ണ്
വസ്ത്രങ്ങള്‍ക്കടിയില്‍ ഒരിത്തിരി നിര്‍വാണത്തിനായി
തപ്പിത്തടഞ്ഞത്
അവരറിയാഞ്ഞല്ല,
ഡാന്സിന്നിടയില് ഇതൊന്നും ശ്രദ്ധിക്കാന്‍
അവര്‍ക്ക് സമയമേ ഇല്ല.
6 comments:
Foo...
Grew up together,
Two kids in the park,
Carved our initials,
Deep in the bark
:)
gigi..
i cant read it ....
:(
ആദ്യത്തെ നാള് വരികള്‍ വളരെ ലളിതം ആയി തുടങ്ങിയിട്ട് പിന്നെ ഈ നിര്‍വാണം ഒക്കെ ഇതില്‍ എങ്ങനെ വന്നു ....??? ഇപ്പൊ മൊത്തം കണ്ഫ്യൂഷന് ആയി
കൊള്ളാം, കിടു. ;)
നൃത്തം ചെയ്യുന്ന മുലകള്‍ !!
ഹായി ! നല്ല കവിത !
Post a Comment